ഗീതയുടെയും വിഷ്ണുവിന്റെയും വിവാഹം നടത്തി മുസ്‌ലിം ലീഗ്; ക്ഷേത്രത്തിലെ ചടങ്ങിന് സാക്ഷിയായി നേതാക്കൾ

മലപ്പുറം വേങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗാണ് വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങിയത്.

Update: 2023-07-09 05:05 GMT

ഗീതയുടെയും വിഷ്ണുവിന്റെയും വിവാഹം 

മലപ്പുറം: പാലക്കാട് സ്വദേശി ഗീതയുടെയും കോഴിക്കോട് സ്വദേശി വിഷ്ണുവിന്റെയും വിവാഹം നടത്തി മുസ്‌ലിം ലീഗ്. മലപ്പുറം വേങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗാണ് വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങിയത്.

വേങ്ങര വലിയോറ മനാട്ടിപ്പറമ്പിലെ റോസ്‌മനാർ അഗതിമന്ദിരത്തിലെ അന്തേവാസിയാണ് ഗീത. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് വിഷ്ണു. ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളെയും പെൺകുട്ടികളെയും താമസിപ്പിക്കുന്ന റോസ്‌മാനറിൽ വർഷങ്ങളായുള്ള അന്തേവാസിയാണ് ഗീത. സമാനരീതിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഗിരിജ എന്ന അന്തേവാസിയുടെ വിവാഹവും നടന്നിരുന്നു.

Advertising
Advertising

മുസ്‌ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, സി.പി.ഐ.എം ജില്ലാ സെക്രട്ടറി മോഹനന്‍, ഡി.സി.സി അധ്യക്ഷന്‍ വിഎസ് ജോയ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രദേശത്തെ കുടുംബങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News