കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കിയില്ല; പി.സി ജോർജിനെതിരായ പീഡന പരാതി വൈകിയത് ദുരൂഹമെന്ന് കോടതി

പി.സി ജോർജിന്റെ അറസ്റ്റ് സുപ്രിം കോടതി മാനദണ്ഡം പാലിക്കാതെയാണെന്നും വിലയിരുത്തൽ

Update: 2022-07-04 15:21 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി ജോർജിനെതിരായ പീഡന പരാതി വൈകിയതിൽ ദുരൂഹതയുണ്ടെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിക്കാരിക്ക് നിയമനടപടിയെ കുറിച്ച് അറിവുണ്ടെന്നും കോടതി വിശദമാക്കി. പി.സി ജോർജിന്റെ അറസ്റ്റ് സുപ്രിം കോടതി മാനദണ്ഡം പാലിക്കാതെയാണെന്നും കോടതി വിലയിരുത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമാനമായ രീതിയിൽ പരാതി ഉന്നയിച്ച വ്യക്തിയാണ്. എന്നിട്ടും എന്ത്കൊണ്ടാണ് പിസി ജോർജിനെതിരെ പരാതി നൽകാൻ അഞ്ചു മാസത്തെ കാല താമസമുണ്ടായതെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രതിയുടെ ഭാഗം കേൾക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.സി ജോർജിന്റെ അറസ്റ്റ് മാനദണ്ഡം പാലിക്കാതെയാണെന്ന് കോടതി വിലയിരുത്തിയത്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News