നിമിഷപ്രിയയുടെ മോചനം; ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടും
Update: 2025-07-18 03:28 GMT
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നയതന്ത്ര ഇടപെടലുകൾക്ക് പരിമിതികളുണ്ടെന്നും അനൗദ്യോഗിക മാർഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കേന്ദ്രം അറിയിച്ചിരുന്നു. വിഷയത്തിൽ കേന്ദ്രം എന്ത് ചെയ്‌തെന്ന കാര്യം ഇന്ന് കോടതിയെ അറിയിക്കണം.
ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടും. രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളും, രണ്ടുപേർ കാന്തപുരത്തിന്റെ പ്രതിനിധികളും രണ്ടു പേർ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന് ആവശ്യം.
ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
watch video: