കാണാതായ മധ്യ വയസ്കന്‍റെ അസ്ഥികൂടം വനാതിർത്തിയിൽ കണ്ടെത്തി

കന്നുകാലികളെ മേയ്ക്കാൻ പോയവരാണു അസ്ഥികൂടം ആദ്യം കണ്ടത്‌

Update: 2021-10-25 02:11 GMT
Editor : ijas

കൊല്ലം പത്തനാപുരത്ത് കാണാതായ മധ്യ വയസ്കന്‍റെ അസ്ഥികൂടം വനാതിർത്തിയിൽ കണ്ടെത്തി. പുന്നല സ്വദേശി പ്രകാശിന്‍റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാമ്പിരി കോണത്ത്

പ്രണവ്‌ നിവാസിൽ പ്രകാശിനെ ഒരു മാസമായി കാണാതായിരുന്നു. 51 വയസുകാരനായ ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുടുംബവുമായി പിണങ്ങി കഴിയുകയായിരുന്നു. കന്നുകാലികളെ മേയ്ക്കാൻ പോയവരാണു അസ്ഥികൂടം ആദ്യം കണ്ടത്‌. വനത്തോട് ചേർന്നുള്ള ആഞ്ഞിലി തോട്ടത്തിൽ അസ്ഥികൂടം, ഷർട്ട്, കൈലി, സ്കൂട്ടറിന്‍റെ താക്കോൽ, മരത്തിൽ കെട്ടിയ കയർ എന്നിവ കണ്ടെത്തി. പുന്നല ഫോറസ്റ്റ് ഉദ്യോഗസ്ഥരും പത്തനാപുരം പൊലീസും ഇൻക്വസ്റ്റ് പൂർത്തിയാക്കി അസ്ഥികൂടം പരിശോധനക്കായി മാറ്റി. പരേതനായ വേലായുധന്‍റെയും കമലാക്ഷിയുടെയും മകനാണ് പ്രകാശ്. രേണുകയാണ് ഭാര്യ. പ്രണവ്‌, പ്രവീണ എന്നിവർ മക്കളാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News