സ്വിഫ്റ്റ് ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ തൂണുകൾക്കിടയിൽ കുടുങ്ങി

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ അശാസ്ത്രീയ നിർമാണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.

Update: 2022-05-27 05:39 GMT

കോഴിക്കോട്: സ്വിഫ്റ്റ് ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി. രാവിലെ ബെംഗളൂരുവിൽനിന്നെത്തിയ ബസാണ് കുടുങ്ങിയത്. വീണ്ടും ബെംഗളൂരുവിലേക്ക് സർവീസ് നടത്തേണ്ട ബസാണിത്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ അശാസ്ത്രീയ നിർമാണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.

ബസ് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സാധാരണ കെഎസ്ആർടിസി ബസുകൾ തന്നെ ഇവിടെ പാർക്ക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണ്. തൂണുകൾക്കിടയിൽ ബസ് കുടുങ്ങിയതോടെ ബെംഗളൂരുവിലേക്ക് മറ്റൊരു ബസ് ഏർപ്പാടാക്കിയിരിക്കുകയാണ് കെഎസ്ആർടിസി.

Advertising
Advertising

നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തിൽ ബസ് സ്റ്റാൻഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിച്ചത്. ബിഒടി അടിസ്ഥാനത്തിൽ കെടിഡിഎഫ്‌സിയാണ് 76 കോടിയോളം രൂപ ചെലവിൽ സമുച്ചയം പണിതത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News