കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ ജീവനക്കാർ നൽകിയ പരാതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്
Update: 2025-06-18 02:19 GMT
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ ജീവനക്കാർ നൽകിയ പരാതിയിൽ കൃഷ്ണകുമാറിന്റെയും മകൾ ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കേസിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദിയയുടെ സ്ഥാപനത്തിലെ പണം തട്ടിയെടുത്ത കേസിൽ ആരോപണ വിധേയരായ മൂന്ന് വനിതാ ജീവനക്കാർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വന്നശേഷം തുടർ നീക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം .