ഒരു ഐ ഫോൺ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്; താൻ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകുമെന്ന് സ്വപ്ന

ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന സുരേഷ് മീഡിയവണിനോട് പറഞ്ഞു

Update: 2022-02-05 04:38 GMT

വളരെ നിരാശയുണ്ടാക്കുന്ന പരാമർശങ്ങളാണ് ശിവശങ്കർ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് സ്വപ്ന സുരേഷ്. എല്ലാ കാര്യങ്ങളും ശിവശങ്കർ എഴുതിയിട്ടില്ല. ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന മീഡിയവണിനോട് പറഞ്ഞു.

തനിക്ക് ചതിക്കണമെങ്കിൽ ഞാൻ അറസ്റ്റിലായ സമയത്ത് തന്നെ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമായിരുന്നു. പറയുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. എല്ലാ കാര്യങ്ങളും എ ടു ഇസഡ് എഴുതണമായിരുന്നു. തന്നെ മാത്രം ബലിയാടാക്കാൻ ഫോക്കസ് ചെയ്ത് എഴുതി. ഒരു ഐ ഫോൺ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താൻ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും. ശിവശങ്കറിന്‍റെ സംഭാവനകൾക്ക് സമ്മാനമായിട്ടാണ് കോൺസുൽ ജനറൽ ഫോൺ നൽകിയത്. മൂന്ന് പിറന്നാളുകൾ തങ്ങൾ ഒന്നിച്ച് ആഘോഷിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

Advertising
Advertising


Full View


കുടുംബാംഗത്തെപ്പോലെ ആയിരുന്നു ശിവശങ്കര്‍. അദ്ദേഹത്തിനെതിരെ താന്‍ ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഏജൻസിയാണ് അദ്ദേഹത്തിനെതിരെ തെളിവുകൾ കണ്ടെത്തിയത്. വിആർഎസ് എടുത്തശേഷം ദുബൈയിൽ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിരുന്നു. ജോലിയില്ലാതെ വീട്ടിലിരുന്നപ്പോൾ ശിവശങ്കർ സഹായിച്ചിട്ടുണ്ട്. കോൺസുല്‍ ജനറലും ശിവശങ്കറുമായി വളരെ അടുത്ത ബന്ധമുണ്ട്. അറസ്റ്റിലാവുന്നതിന് മുന്‍പ് മൂന്ന് പേർ പറയുന്നത് അനുസരിച്ചാണ് കാര്യങ്ങൾ ചെയ്തത്. ശിവശങ്കര്‍ തന്നെയാണ് ചതിച്ചതെന്നും സ്വപ്ന ആരോപിച്ചു.

തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണ് എഴുതിയതെങ്കിൽ ശിവശങ്കര്‍ എല്ലാം എഴുതണമായിരുന്നു. ലോകത്തെ ഏറ്റവും വൃത്തികെട്ട സ്ത്രീ ആയി എന്നെ ആളുകൾ കണ്ടു. ജീവിക്കാൻ നിവൃത്തിയില്ല. ശിവശങ്കറിനെ ചെളി വാരി എറിയലല്ല തന്‍റെ ലക്ഷ്യം. ശിവശങ്കറിനെ ഒരു കുടുംബ സുഹൃത്തോ രക്ഷകർത്താവോ ഒക്കെ ആയാണ് കണ്ടിട്ടുള്ളത്. ചതിച്ചു എന്ന് പറഞ്ഞിരുന്നെങ്കിൽ എന്തിനും ഒപ്പത്തിനൊപ്പം ഉണ്ടായേനെ. എന്തെങ്കിലും ഇല്ലാതെ ഇങ്ങനെയൊന്നും ഉണ്ടാകില്ല. ഞാനും സുഹൃത്തുക്കളും ശിവശങ്കറിന്‍റെയും സുഹൃത്തുക്കൾ ആയിരുന്നു. സ്പേസ് പാർക്ക് കേരള സർക്കാരിന്‍റെ ഭാഗമാണ്, യു.എ.ഇ കോൺസുലേറ്റിന്‍റേതല്ല. ശിവശങ്കർ ഒരു ജോലി തന്ന് സഹായിക്കുകയായിരുന്നു. കോൺസുലേറ്റിലെ പ്രശ്നങ്ങൾ സൂചിപ്പിച്ചപ്പോൾ രാജി വയ്ക്കാൻ ശിവശങ്കർ പറഞ്ഞു. പകരം എന്തെന്ന കാര്യം നോക്കാമെന്നും ശിവശങ്കർ പറഞ്ഞിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി. 

മൂന്ന് പേരുടെ നിർദേശത്തിലാണ് താന്‍ കീഴടങ്ങിയത്. കസ്റ്റംസ് വിളിച്ചപ്പോൾ പോകേണ്ട എന്നാണ് ശിവശങ്കർ പറഞ്ഞത്. കസ്റ്റംസ് നിയമപരമായി നീങ്ങട്ടെ, മുൻകൂർ ജാമ്യമെടുക്കാം എന്ന് പറഞ്ഞു. ആത്മാർഥതയുണ്ടെന്ന് കരുതിയ ഒരാളിൽ നിന്ന് ഇപ്പോൾ ഇങ്ങനെ പ്രതീക്ഷിച്ചില്ല. നിരപരാധി എന്ന് തെളിയിക്കാൻ ഇങ്ങനെ ശ്രമിക്കേണ്ടിയിരുന്നില്ല.അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞുവെന്നും സ്വപ്ന പറഞ്ഞു. 

Full View

 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News