മുന്നണി വിപുലീകരണ ചർച്ചകൾ യുഡിഎഫിൽ ഉണ്ടായിട്ടില്ല -പി.എം.എ സലാം
'സഹകരിപ്പിക്കാവുന്ന കക്ഷികളെ സഹകരിപ്പിക്കാം'
Update: 2025-10-14 06:37 GMT
കോഴിക്കോട്: മുന്നണി വിപുലീകരണ ചർച്ചകൾ യുഡിഎഫിൽ ഉണ്ടായിട്ടില്ലെന്നും സഹകരിപ്പിക്കാവുന്ന കക്ഷികളെ സഹകരിപ്പിക്കാമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മുന്നണിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നത് നല്ലതാണെന്നും സലാം പറഞ്ഞു. മുന്നണി വിപുലീകരണം ഉണ്ടാകും എന്ന അടൂർ പ്രകാശിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിയെ നയിക്കുന്നത് കോൺഗ്രസ് ആണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ലീഗിന്റെ മൂന്ന് ടേം വ്യവസ്ഥ തുടരും. വാർഡ് സംവരണ നറുക്കെടുപ്പ് പൂർത്തിയാവുന്നതോടെ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.