'കക്കുകളി നാടക വിവാദത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്'; സംവിധായകൻ ജോബ് മഠത്തില്‍‌

നാടകം നിരോധിച്ചാലും നാടകം ഉയർത്തുന്ന ചോദ്യങ്ങളെ ഇല്ലാതാക്കാനാവില്ലെന്ന് രചയിതാവ് കെ.ബി അജയകുമാർ

Update: 2023-05-02 09:40 GMT
Advertising

കാസർകോട്: കക്കുകളി നാടക വിവാദത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് സംവിധായകൻ ജോബ് മഠത്തില്‍‌. നാടകം നിരോധിച്ചാലും നാടകം ഉയർത്തുന്ന ചോദ്യങ്ങളെ ഇല്ലാതാക്കാനാവില്ലെന്ന് രചയിതാവ് കെ.ബി അജയകുമാറും മീഡിയവണിനോട് പറഞ്ഞു.

നാടകം കാണാത്തവരാണ് കക്കുകളി നാടകത്തിനെതിരെ ബഹളമുണ്ടാക്കുന്നതെന്ന് സംവിധായകൻ ജോബ് മഠത്തിൽ പറഞ്ഞു. നിഷ്കളങ്കരാരായ വിശ്വാസി സമൂഹത്തെ ആരും മൊത്തക്കച്ചവടം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അരികവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്ന ബാധ്യത കലാകാരന്മർ നിർവ്വഹിക്കുമ്പോൾ അത് അധികാരം കയ്യാളുന്ന ചെറു ന്യൂനപക്ഷത്തെ ചൊടിപ്പിക്കുക എന്നത് സ്വാഭാവികമാണെന്ന് നാടക രചയ്താവ് കെ.ബി അജയകുമാർ പ്രതികരിച്ചു.

മതങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും പരസ്യമായി എതിർക്കുന്ന നിലപാട് സിപിഎമ്മിനില്ലെന്നും നാടകത്തിൽ വിശ്വാസത്തിനെതിരായ പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.

വിവാദത്തിനിടെയും ഇന്നും നാളെയും കണ്ണൂർ കാസർകോട് ജില്ലകളിൽ നാടകം അവതരിപ്പിക്കുന്നുണ്ട്. ഇന്ന് കണ്ണൂർ ജില്ലയിലെ വെള്ളുരും നാളെ കാസർകോട് പാലക്കുന്നും നാടകം കളിക്കും

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News