ദുരിതപ്പെയ്ത്തിന് ശമനമില്ല: വയനാട് കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്

തിരൂരങ്ങാടിയിൽ നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

Update: 2024-07-18 06:06 GMT

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമില്ല. നാശനഷ്ടങ്ങളും വർധിക്കുന്നു. എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറിൽ കാട്ടാന ഒഴുകിപ്പോയി. പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്.

വയനാട് കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോ,ട് കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

ശക്തമായ മഴയിൽ മലപ്പുറം തിരുരങ്ങാടിയിൽ നിരവധി വീടുകളിൽ വെള്ളംക്കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലേക്കാണ് വെള്ളം കയറിയത്. കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്ത് നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണൂർ മട്ടന്നൂരിൽ കാർ വെള്ളക്കെട്ടിൽ കുടുങ്ങി. കൊട്ടാരം - പെരിയത്തിൽ റോഡിലാണ് കർണാടക സ്വദേശികളുടെ കാർ കുടുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.

Advertising
Advertising

ശക്തമായ മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. കക്കുഴി പറമ്പത്ത് നാണുവിൻ്റെ വീടാണ് ഇന്നലെ അർധരാത്രി നിലംപതിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ആളുകൾ പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തി. ആളുകൾക്ക് ജാ​ഗ്രതാ നിർദേശം നൽകി.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News