ഐ.സി.യുവിലും രക്ഷയില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് ലൈംഗിക പീഡനം

തൈറോയ്ഡ് ചികിത്സക്കായെത്തിയ 32കാരിയാണ് ലൈംഗികാതിക്രമത്തിനിരയായയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്

Update: 2023-03-20 03:47 GMT

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയെ പീഡിപ്പിച്ചുവെന്ന് പരാതി. രണ്ടുദിവസം മുമ്പാണ് സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രി അറ്റന്റർക്കെതിരെ പൊലീസ് കേസെടുത്തു. പരാതി അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു. തൈറോയ്ഡ് ചികിത്സക്കായെത്തിയ 32കാരിയാണ് ലൈംഗികാതിക്രമത്തിനിരയായയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.



ഇതിന് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ മയക്കത്തിലായിരുന്നു യുവതി. ഈ സമയത്തായിരുന്നു പീഡനം. മെഡിക്കൽ കോളേജ് ഐ.സി.യുവിലെ ഗ്രേഡ് 1 വിഭാഗത്തിലെ അറ്റന്ററാണ് പീഡിപ്പിച്ചത് യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞു.

Advertising
Advertising


എന്നാൽ ഇയാൾ ഇപ്പോൾ ഒളിവിലാണ്. വിഷയത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.



Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News