കോൺഗ്രസിന്റെ ഐക്യം തകർക്കുന്ന പരസ്യപ്രതികരണം പാടില്ല: കെ.സുധാകരൻ

ഒരു കാലത്തും കാണാത്ത ഐക്യത്തോടെ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് നീങ്ങുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

Update: 2022-11-21 10:45 GMT

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവർത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി കർശന നിർദേശം നൽകി. ആഭ്യന്തര ജനാധിപത്യം പൂർണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. പരസ്യ പ്രതികരണം പാർട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തിൽ കോൺഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തികളിൽ നിന്നും നേതാക്കൾ പിന്തിരിയണം. മറ്റുവിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യും. കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ഒരു തടസ്സവുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Advertising
Advertising

പാർട്ടിയും പോഷക സംഘടനകളും ഇടത് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ പോർമുഖത്താണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോട് കൂടിയാണ് കെ.പി.സി.സി നോക്കിക്കാണുന്നത്. കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ അഹോരാത്രം കഷ്ടപ്പെടുന്ന നേതാക്കൾ മോശക്കാരാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചരണങ്ങളുടെ പിന്നിലെ ദുരുദ്ദേശത്തെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല. ഒരു കാലത്തും കാണാത്ത ഐക്യത്തോടെ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് നീങ്ങുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

നേതാക്കളുടെ സ്വതന്ത്രമായ സംഘടനാ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ കെ.പി.സി.സി കർശന നിർദേശം ഡി.സി.സികൾക്ക് നൽകിയിട്ടുണ്ട്. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അത് അദ്ദേഹവും നിഷേധിച്ചിട്ടുണ്ട്. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണ്. അത്തരം വ്യാജ പ്രചരണങ്ങളിൽ നിന്നും സ്വയം മാറിനിൽക്കാൻ നേതാക്കളും പ്രവർത്തകരും ജാഗ്രത പുലർത്തണമെന്നും സുധാകരൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News