തിരുവനന്തപുരം നെയ്യാറ്റിൻകര ബസപകടം: കണ്ടക്‌ടറുടെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരത്തു നിന്നു നാഗർകോവിലിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയ ഫാസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്

Update: 2023-11-26 04:23 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റിയ ഒരാളുടെ നില ഗുരുതരം. തലയ്ക്ക് പരിക്കു പറ്റിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാജേഷിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ മൂന്ന് പേർ ചികിത്സയിൽ കഴിയുന്നു. 

ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു നാഗർകോവിലിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയ ഫാസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാരായ അനിൽ കുമാർ, എം.എസ്.സുനി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.  രാജേഷിനെ കൂടാതെ കണ്ടക്ടർ ജി.ധന്യക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. 

അഗ്നിശമന സേനയെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഡ്രൈവർമാരെയടക്കം പുറത്തെത്തിച്ചത്. മൂന്നുകല്ലിന്മൂട്ടിലിനു സമീപം വളവ് കഴിഞ്ഞെത്തുമ്പോഴായിരുന്നു അപകടം. റോഡിലെ വെളിച്ചക്കുറവും അപകടത്തിന് കാരണമായെന്നാണ് സൂചന. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News