എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസിന്റെ ഊർജിത ശ്രമം;സുകുമാരൻ നായരെ കണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ
പി.ജെ കുര്യനും കൊടിക്കുന്നിൽ സുരേഷ് എംപിയും കഴിഞ്ഞ ദിവസം സുകുമാരന്‍ നായരെ കണ്ടിരുന്നു
Update: 2025-09-30 03:49 GMT
കോട്ടയം:എൻഎസ്എസുമായി അനുനയനീക്കം ശക്തമാക്കി കോൺഗ്രസ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടു. ഇന്നലെ വൈകിട്ടാണ് കൂടിക്കാഴ്ച നടന്നത്.അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
സുകുമാരൻ നായരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനും കൊടിക്കുന്നിൽ സുരേഷ് എംപിയും കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
അതിനിടെ,ജി.സുകുമാരൻ നായർക്കെതിരെ തിരുവനന്തപുരത്ത് ബാനർ കെട്ടി പ്രതിഷേധം.നെയ്യാറ്റിൻകര കോട്ടക്കൽ കരയോഗത്തിന് മുന്നിലാണ് ബാനർ കെട്ടി പ്രതിഷേധിച്ചത്.ഇന്നലെ രാത്രി ജി.സുകുമാരൻ നായരുടെ കോലം കത്തിച്ചും പ്രതിഷേധം നടന്നിരുന്നു.