കുണ്ടറയില്‍ അമ്മയും രണ്ട് മക്കളും മരിച്ചനിലയില്‍

ആറ് വയസുകാരിയായ മൂത്തമകൾ അപകടനില തരണം ചെയ്തു.

Update: 2021-05-12 02:25 GMT

കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോതുരുത്ത് സ്വദേശി എഡ്വേർഡിന്‍റെ ഭാര്യ വർഷ, മക്കളായ അലൻ, ആരവ് എന്നിവരാണ് മരിച്ചത്.

എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് വയസുകാരിയായ മൂത്ത മകൾ അപകടനില തരണം ചെയ്തു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് സംശയം. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് ഇവരെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News