ആലപ്പുഴയിൽ കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി

അമ്മയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടത്

Update: 2021-11-28 08:03 GMT
Advertising

ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആനി രഞ്ജിത്ത്(60), മക്കളായ ലെനിൻ(35), സുനിൽ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടത്. മണ്ണഞ്ചേരി പൊലിസ് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികൾ ശേഖരിച്ച് തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കാരത്തിന് വിട്ടുനൽകും.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News