Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: തൃശൂർ നെടുപുഴയിൽ അഞ്ച് കിലോ കഞ്ചാവും 70ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ആഞ്ജനേയൻ, സഹോദരങ്ങളായ അലൻ, അരുൺ എന്നിവരാണ് പിടിയിലായത്. അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. വീട് കേന്ദ്രീകരിച്ചായിരുന്നു ഇവർ ലഹരി വില്പന നടത്തിയിരുന്നത്. ലഹരി വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്കും തൂക്കി വിൽക്കാൻ ഉപയോഗിച്ച ത്രാസും പൊലീസ് കണ്ടെത്തി.
തിരുവനന്തപുരം ജഗതിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി അഖിലാണ് പിടിയിലായത്. മ്യൂസിയം പോലീസും ഷാഗോക് സംഘവുമാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴയിൽ 40ഗ്രാം MDMA യുമായി മൂന്ന് പേർ എക്സൈസ് പിടിയിലായി. പേഴക്കാപ്പിള്ളി സ്വദേശികളായ ജാഫർ, നിസാർ, അൻസാർ എന്നിവരാണ് പിടിയിലായത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള വില്പനയ്ക്ക് ആണ് MDMA എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു.
വാർത്ത കാണാം: