തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എ.എൻ രാധാകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർഥി

ബി.ജെ.പി സാധ്യതാ പട്ടികയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നതും രാധാകൃഷ്ണന്‍റെ പേരായിരുന്നു

Update: 2022-05-08 05:38 GMT
Editor : Lissy P | By : Web Desk

കൊച്ചി: തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർഥി. ഇതോടെ ഉപതെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി.ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചത്.തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സാധ്യതാ പട്ടികയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നതും രാധാകൃഷ്ണന്റേതായിരുന്നു.

സി.പി.എമ്മും കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ബി.ജെ.പി കൂടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം കൂടുതൽ സജീവമാകും.

സ്ഥാനാർഥി പ്രഖ്യാപനത്തോടെ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പായെന്നും രാധാകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ വികസന പദ്ധതികളുടെ പ്രയോജനം ഏറെ ലഭിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കാക്കര.വികസന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News