ട്രിപ്പിൾ ലോക്ക്ഡൗൺ: തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

Update: 2021-05-16 16:26 GMT
Advertising

ട്രിപ്പിൾ ലോക്ക്ഡൗൺ: തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ :

1 : ജില്ലയില്‍ മരണം,ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുവാന്‍ പാടുള്ളതല്ല.

2 : പൊതുസ്ഥലങ്ങളിൽ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിച്ചിരിക്കേണ്ടതാണ് .

3 : അനുവദനീയമായ സ്ഥാനങ്ങളില്‍തന്നെ ഒരേ സമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല.

4 : പ്ലാന്റേഷന്‍, നിര്‍മ്മാണമേഖകളില്‍ പ്രവര്‍ത്തിക്കുവാനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും യാതൊരുകാരണവശാലും തൊഴിലാളികളെ കൊണ്ടുവരുവാന്‍ പാടില്ല. നിലവിലുള്ള തൊഴിലാളികളെ അവിടെ തന്നെ തുടരുവാന്‍ അനുവദിക്കേണ്ടതാണ്. പുറത്തിറങ്ങി നടക്കുവാന്‍ പാടുള്ളതല്ല.

5 : വഴിയോരകച്ചവടങ്ങളും വീടുകള്‍തോറും കയറിയിറങ്ങി വിൽപ്പന നടത്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

6 : ജില്ലയിൽ മഴക്കല പൂര്‍വ്വ ശുദ്ധീകരണത്തിന്റെ ഭാഗമായി 05 പേരെവെച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്.

07 : ജില്ലയിൽ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങൾ തുറക്കാന്‍ പാടുള്ളതല്ല.

08 : ജില്ലയില്‍ പൊതുതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യുന്നത് കഴിവതും ആര്‍ ആര്‍ ടികള്‍ വഴി നടത്തേണ്ടതാണ്.

09 : ജില്ലയിലെ അതിർത്തിറാഡുകളും പ്രാദേശീക റോഡുകളും അടച്ചിടേണ്ടതാണ്. ജില്ലയ്ക്കകത്തുള്ള പ്രധാനറോഡുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം.എന്നാല്‍ അടിയന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമുള്ള സഞ്ചാരസൗകര്യവും ഉറപ്പാക്കണം.

10 : പത്രം, പാല്‍, തപാൽ വിതരണം അനുവദനീയമാണ്.

11 : ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ചൊവ്വ വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളിലും മിനിമം ജീവനക്കാരെ മാത്രം നിയോഗിച്ചുകൊണ്ട് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 01 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.

12 . പലചരക്കുകട , ബേക്കറി എന്നീവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 08.00 മണി മുതല്‍ ഉച്ചയ്ക്ക് 01.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാൽ വിതരണം ആർആർടികൾ, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

13 : ശനിയാഴ്ച ദിവസങ്ങളില്‍ മത്സ്യം, മാംസം, കോഴിക്കട കോള്‍ഡ് സ്റ്റോറേജ് എന്നിവ രാവിലെ 07.00 മണി മുതല്‍ ഉച്ചയ്ക്ക് 01.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാൽ വിതരണം ആർആർടികൾ, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

14 : ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ 08.00 മണി മുതല്‍ വെെകീട്ട് 07.00 മണിവരെ പാര്‍സല്‍ മാത്രം കൊടുക്കുന്നതിന് അനുവദനീയമാണ്. എന്നാൽ വിതരണം ആർആർടികൾ, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

15 : ജില്ലയില്‍ റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകള്‍, പാൽ സൊസൈറ്റികൾ എന്നിവ രാവിലെ 08.00 മുതല്‍ ഉച്ചതിരിഞ്ഞ് 05.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാൽ വിതരണം ആർആർടികൾ,വാർഡ്‌തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

16 : ആശുത്രികള്‍, രോഗി ചികിത്സയ്ക്കായുള്ള ക്ലീനിക്കുകള്‍, ആയൂര്‍വേദ ചികിത്സ കേന്ദ്രങ്ങള്‍ എന്നിവ അനുവദനീയമാണ്. എന്നാല്‍ ദന്ത സംരക്ഷണത്തിനായുള്ള ഡന്റല്‍ ക്ലീനിക്കുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല. മെഡിക്കൽ സ്റ്റാറുകൾക്ക് പ്രവർത്തിക്കാവുന്നതാണ്.

17 : വിവാഹാഘോഷങ്ങളും മറ്റു ആഘോഷങ്ങളും മാറ്റിവെയ്ക്കേണ്ടാണ്. എന്നാല്‍ അടിയന്തരമായ സാഹര്യങ്ങളില്‍ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച വിവാഹം ചടങ്ങ് മാത്രമായി നടത്താവുന്നതാണ്.

18 : വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. എന്നാല്‍ റോഡുകള്‍, പാലങ്ങൾ കുളങ്ങള്‍, തോടുകള്‍, റെയില്‍വേ എന്നീ പൊതുഇടങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെവെച്ച് നടത്താവുന്നതാണ്. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News