മൂവാറ്റുപുഴ കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ ടിജെ ജോസഫ് തിരിച്ചറിഞ്ഞു

പൗരനെന്ന നിലയിൽ തന്റെ കടമയാണ് ചെയ്തതെന്ന് ടിജെ ജോസഫ് പ്രതികരിച്ചു

Update: 2024-01-18 11:48 GMT
Editor : banuisahak | By : Web Desk

കൊച്ചി: മുവാറ്റുപുഴ കൈവെട്ട് കേസിൽ ഒന്നാം പ്രതി സവാദിനെ തിരിച്ചറിഞ്ഞു. അക്രമത്തിനിരയായ അധ്യാപകൻ ടി ജെ ജോസഫാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എറണാകുളം സബ് ജയിലിലാണ് മുഖ്യപ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് നടന്നത്. പൗരനെന്ന നിലയിൽ തന്റെ കടമയാണ് ചെയ്തതെന്ന് ടിജെ ജോസഫ് പ്രതികരിച്ചു. 

"പൗരനെന്ന നിലയിൽ എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. കോടതിയിൽ നിന്ന് സമൻസ് വന്നു. ഈ രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ബാക്കി നടപടികൾ ഉണ്ടാകും": പ്രൊഫ. ടി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 

ടി.ജെ ജോസഫിനൊപ്പം മകൻ മിഥുൻ ജോസഫ്, സഹോദരി സ്റ്റെല്ല എന്നിവരും തിരിച്ചറിയൽ പരേഡിന് എത്തിയിരുന്നു. എറണാകുളം സബ് ജയിലിലായിരുന്നു  അശമന്നൂർ സവാദിൻ്റെ തിരിച്ചറിയൽ പരേഡ് നടന്നത്.

Advertising
Advertising

എൻഐഎ സംഘം കഴിഞ്ഞ ദിവസംനൽകിയ അപേക്ഷക്ക് അനുമതി നൽകിയ എറണാകുളം സിജെഎം കോടതി നടപടികൾക്ക് മേൽനോട്ടം വഹിക്കാനായി ഒരു മജിസ്‌ട്രേറ്റിനെയും ചുമതലപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. 

കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദിനെ 13 വർഷങ്ങൾക്ക് ശേഷമാണ് എൻഐഎ സംഘം പിടികൂടിയത്. കണ്ണൂരിൽ നിന്നാണ് ഇയാൾ എൻഐഎ സംഘത്തിന്റെ പിടിയിലായത്. 2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News