തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2023-10-04 14:28 GMT

തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി. 

കൊഞ്ചിറവിള യു. പി. എസ്,വെട്ടുകാട് എൽ. പി എസ്,ഗവണ്മെന്റ് എം. എൻ. എൽ. പി. എസ് വെള്ളായണി എന്നീ സ്‌കൂളുകൾക്കാണ്  ജില്ലാ കലക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചത്.



കോട്ടയം ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വേളൂർ സെന്റ് ജോൺസ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി.എസ്., കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾക്കാണ് വെള്ളപ്പൊക്ക ബാധിത മേഖല പരിഗണിച്ചുള്ള അവധി നൽകിയിരിക്കുന്നത്.

Advertising
Advertising

ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമല്ലെന്നും ജില്ലാ കലക്ടർ വി.വിഗ്‍നേശ്വരി പറഞ്ഞു.



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News