ഇത് ചരിത്ര വിജയം, എന്റെ പി.ടിക്ക് സമർപ്പിക്കുന്നു: ഉമാ തോമസ്

യുഡിഎഫ് കോട്ടയാണെങ്കിലും ശക്തമായ പ്രവർത്തനത്തിലൂടെ മുന്നേറ്റമുണ്ടാക്കാമെന്ന ഇടതുപക്ഷത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും അസ്ഥാനത്താക്കിയാണ് തൃക്കാക്കരയിൽ ഉമാ തോമസ് ചരിത്ര വിജയം നേടിയത്.

Update: 2022-06-03 08:05 GMT

കൊച്ചി: ഉജ്ജ്വല വിജയം നേടുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ചരിത്രവിജയമാണ് തൃക്കാക്കര നൽകിയതെന്ന് ഉമാ തോമസ്. വിജയം പി.ടി തോമസിന് സമർപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. ഇത് തൃക്കാക്കരയിലെ മാത്രം വിജയമല്ല, പിണറായി വിജയന്റെ ദുർഭരണത്തിനുള്ള കനത്ത തിരിച്ചടിയാണ്. വിജയത്തിനായി പരിശ്രമിച്ച എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ മുതൽ അഞ്ച് രൂപ മെമ്പർഷിപ്പുള്ള സാധാരണ പ്രവർത്തകനോട് വരെ നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

യുഡിഎഫ് കോട്ടയാണെങ്കിലും ശക്തമായ പ്രവർത്തനത്തിലൂടെ മുന്നേറ്റമുണ്ടാക്കാമെന്ന ഇടതുപക്ഷത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും അസ്ഥാനത്താക്കിയാണ് തൃക്കാക്കരയിൽ ഉമാ തോമസ് ചരിത്ര വിജയം നേടിയത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് ജയിച്ചു കയറിയത്. പരമാവധി 8000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ പറഞ്ഞിരുന്നത്. എന്നാൽ യുഡിഎഫ് പോലും വിചാരിക്കാത്ത ഭൂരിപക്ഷമാണ് ഉമാ തോമസിന് തൃക്കാക്കരയിൽ ലഭിച്ചത്.

ആദ്യ ഫലസൂചനകൾ പുറത്തുവന്ന 8.15 മുതൽ ഉമാ തോമസ് ലീഡ് നിലനിർത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ജോ ജോസഫിന് ലീഡ് നേടാനായില്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരിട്ട് രംഗത്തിറങ്ങി പ്രചാരണം നടത്തിയിട്ടും യുഡിഎഫ് ചരിത്ര ഭൂരിപക്ഷം നേടിയത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News