തൃശൂർ തളിക്കുളത്ത് സ്ത്രീയെ കഴുത്ത് ഞെരിച്ചു കൊന്നു

തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വലപ്പാട് സ്വദേശി ഹബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Update: 2023-01-04 06:12 GMT

തൃശൂർ: തളിക്കുളത്ത് സ്ത്രീയെ കഴുത്ത് ഞെരിച്ചു കൊന്നു. തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വലപ്പാട് സ്വദേശി ഹബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണം പണയപ്പെടുത്താൻ കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം.

സ്വർണം പണയംവെക്കാൻ നൽകണമെന്ന് ഹബീബ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാജിത അതിന് തയ്യാറായില്ല. ഇന്ന് രാവിലെ ഷാജിതയുടെ വീട്ടിലെത്തിയ ഹബീബ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹബീബിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News