കൊച്ചിയില്‍ എടിഎം മെഷീന് തീയിട്ടു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

സിസിടിവി പരിശോധിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് കണ്ടെത്തി

Update: 2021-05-04 04:52 GMT
By : Web Desk

കൊച്ചി കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എസ്‍ബിഐ എടിഎം കൌണ്ടറില്‍ കവര്‍ച്ചാ ശ്രമം. പെട്രോളൊഴിച്ച് തീകൊടുത്ത് എടിഎം തകര്‍ത്ത നിലയിലാണുള്ളത്‍. പണം നഷ്ടപ്പെട്ടിട്ടില്ല.

ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എടിഎം കൗണ്ടറിനകത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരെത്തി പരിശോധിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.

മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്. 

Tags:    

By - Web Desk

contributor

Similar News