കൊല്ലത്ത് വീട്ടുവളപ്പില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് കൃഷിയും; രണ്ടുപേര്‍ അറസ്റ്റില്‍

38 കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തിയത്

Update: 2025-03-19 08:12 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 38 കഞ്ചാവ് ചെടിയും 10.5 കിലോ ഗ്രാംകഞ്ചാവും പിടികൂടി.പച്ചക്കറി കൃഷിക്കൊപ്പമായിരുന്നു കഞ്ചാവും നട്ടുപിടിപ്പിച്ചിരുന്നത്.രണ്ടുമാസം പ്രായമായ 40 സെന്‍റീമീറ്റര്‍ നീളമെത്തിയ ചെടികളാണ് കണ്ടെത്തിയത്. കേസിലെ പ്രധാനപ്രതിയായ മനീഷിനെ പിടികൂടാനെത്തുമ്പോൾ നായയെ അഴിച്ചുവിട്ടിരുന്നെന്ന് പൊലീസ് പറയുന്നു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പ്രകാരംകൊല്ലത്ത് മാർച്ച് അഞ്ചു മുതൽ ഇതുവരെ 87  കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം നൗഷാദ് അറിയിച്ചു.

Advertising
Advertising

അതേസമയം,സകോഴിക്കോട് ജില്ലയിൽ ലഹരി പിടികൂടാൻ വ്യാപക പരിശോധന നടക്കുകയാണ്. നാദാപുരം, കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലകളിലാണ് പൊലീസുംഡാൻസാഫും, ചേർന്ന് പരിശോധന നടത്തുന്നത്. ബംഗളുരുവിൽ നിന്നെത്തുന്ന ബസുകളിലുൾപ്പെടെ പരിശോധിക്കുന്നുണ്ട്.പുതുപ്പാടിയിൽമെത്താഫെറ്റമിനും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി.

കൊച്ചി രാജ്യാന്തരവിമാനതാവളത്തിൽ ബാങ്കോക്കിൽ നിന്നുമെത്തിയ രണ്ട് പേരിൽ നിന്നുമായി 15 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികളെയാണ് കസ്റ്റംസ് പിടികൂടിയത്. ഡൽഹി കൃഷ്ണനഗർ ജഗത്പുരി സ്വദേശിനി സ്വാന്ദി ചിമ്പർ, രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിനി മാൻ വി ചാധരി എന്നിവരാണ് പിടിയിലായത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഇവര്‍ മേക്കപ്പ് ബോക്സുകളിലാക്കിയാണ് കഞ്ചാവ് കടത്തിയത്.തായ് എയർ വിമാനത്തിൽ ചൊവ്വാഴ്ച അർധരാത്രിയാണ് ഇവർ എത്തിയത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News