Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. കൊല്ലാടിനു സമീപം പാറയ്ക്കൽ കടവിലാണ് അപകടം. പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി, പോളച്ചിറയിൽ അരുൺ സാം എന്നിവരാണ് മരിച്ചത്. ജോബിയുടെ സഹോദരൻ ജോഷി നീന്തി രക്ഷപ്പെട്ടു.
ഇന്ന് രണ്ട് മണിയോടെയായിരുന്നു സംഭവം. മൃതദേഹം കോട്ടയം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.