ഇംഗ്ലണ്ടിൽ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടമുണ്ടായത്

Update: 2022-01-18 04:10 GMT

ഇംഗ്ലണ്ടിൽ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്‌ക്കൽ ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.

ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തുവെച്ച് തന്നെ ബിൻസ് മരിച്ചു എന്നാണ് പൊലീസ് അറിയിച്ചത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യയും കുട്ടികളും ഓക്‌സ്‌ഫോർഡ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News