വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു

പുനയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്

Update: 2023-03-31 11:07 GMT
Advertising

ഇടുക്കി: വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴിയിലാണ് സംഭവം. പുനയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. 11 വയസുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസുള്ള ആൺകുട്ടികളുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News