ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

301 കോളനിയിലെ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് കാണാതായത്.

Update: 2023-11-12 11:59 GMT

ഇടുക്കി: ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. 301 കോളനിയിലെ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പൂപ്പാറയിൽനിന്ന് അവശ്യസാധനങ്ങൾ വാങ്ങി ആനയിറങ്കലിലെത്തിയ ശേഷം വള്ളത്തിൽ കോളനിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ശബ്ദം കേട്ട് എത്തിയ ഗോപിയുടെ മരുമകൻ രഞ്ജിത്താണ് ഇരുവരും മുങ്ങി താഴുന്നത് കണ്ടത്. കാട്ടാനക്കൂട്ടത്തെ കണ്ടതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ തുടരുകയാണ്. ജലാശയത്തിന്റെ തീരപ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News