പിതാവിനെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങുമ്പോള്‍ രണ്ടരവയസുകാരന്‍ കാര്‍ മറിഞ്ഞു മരിച്ചു
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു സമീപമാണ് അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞ കാറിന്റെ അടിയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്.
Update: 2021-10-05 11:20 GMT
അവധികഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങിയ പിതാവിനെ യാത്രയാക്കി എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ കാര്‍ മറിഞ്ഞു രണ്ടരവയസുകാരന്‍ മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം കിണര്‍മാക്കല്‍ നസീബിന്റെ മകന്‍ ഐയ്ദീന്‍ നസീബാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു സമീപമാണ് അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞ കാറിന്റെ അടിയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടസമയത്ത് ഉമ്മ ആദിലയുടെ മടിയിലായിരുന്ന കുട്ടി. പിതൃസഹോദരന്‍ അനസാണ് കാര്‍ ഓടിച്ചിരുന്നത്.