യുഡിഎഫ് ഹെൽത്ത് കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും

മുതിർന്ന നേതാക്കൾക്കൊപ്പം ആരോഗ്യ രംഗത്തു നിന്നുള്ള വിദഗ്ധർ, ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർ, സാമ്പത്തികശാസ്ത്രജ്ഞർ, ആശാ വർക്കർമാരുടെ പ്രതിനിധികൾ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുക്കും

Update: 2025-08-22 02:36 GMT

തിരുവനന്തപുരം: യുഡിഎഫ് സംഘടിപ്പിക്കുന്ന ഹെൽത്ത് കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾക്കൊപ്പം ആരോഗ്യ രംഗത്തു നിന്നുള്ള വിദഗ്ധർ, ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർ, സാമ്പത്തികശാസ്ത്രജ്ഞർ, ആശാ വർക്കർമാരുടെ പ്രതിനിധികൾ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുക്കും.

കേരളത്തിലെ ആരോഗ്യരംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങൾ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചും കോൺക്ലേവ് ചർച്ച ചെയ്യും. ഒന്നര മാസമായി ഹെൽത്ത് കമ്മിഷൻ ആരോഗ്യരംഗത്തെ പ്രധാന സ്ഥാപന മോധാവികളുമായും ആരോഗ്യപ്രവർത്തകരുമായും ശാസ്ത്രസാങ്കേതിക വിദഗ്ദരുമായും വിശദമായ ചർച്ചകൾ നടത്തിയിരുന്നു. എറണാകുളത്ത് കമ്മിഷൻ സിറ്റിംഗും നടത്തി. ഈ ചർച്ചകളെത്തുടർന്ന് തെരഞ്ഞെടുത്ത ഇരുപതിൽപരം പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് കോൺക്ലേവിലെ ചർച്ചകൾ മുഖ്യമായും നടക്കുക.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News