Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അമിത് ഷാ പങ്കെടുത്ത ഓഫീസ് ഉദ്ഘാടനത്തിലും ബിജെപി പൊതുയോഗത്തിലും സുരേഷ് ഗോപി എത്തിയില്ല. കോട്ടയത്ത് മറ്റൊരു പരിപാടിയുണ്ടായതിനാൽ പങ്കെടുക്കില്ലെന്ന് അമിത്ഷായെ അറിയിച്ചിരുന്നുവെന്നാണ് വിശദീകരണം. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അംഗം സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിനെത്താത്തിൽ പ്രവർത്തകർക്കിടയിൽ അമർശമുണ്ട്.