ഇടത് നേതാക്കളെ കുറിച്ച് വിജ്ഞാനകോശം പുറത്തിറക്കാൻ കേരള സർവകലാശാല

പത്ത് കോടി രൂപ ചെലവിട്ടാണ് വിജ്ഞാനകോശം തയാറാക്കുന്നത്.

Update: 2022-10-30 05:23 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത് നേതാക്കളേയും സംസ്കാരിക പ്രവർത്തകരേയും കുറിച്ച് വിജ്ഞാനകോശം പുറത്തിറക്കാനൊരുങ്ങി കേരള സർവകലാശാല. പത്ത് കോടി രൂപ ചെലവിട്ടാണ് വിജ്ഞാനകോശം തയാറാക്കുന്നത്. മലയാള മഹാനിഘണ്ടുവിന്റെ പ്രസിദ്ധീകരണം പാതിവഴിയിൽ ഉപേക്ഷിച്ച് പുതിയ വിജ്ഞാനകോശം തയ്യാറാക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

നാലു വാല്യങ്ങളായിട്ടാണ് കേരള സർവകലാശാല പുതിയ വിജ്ഞാനകോശം പുറത്തിറക്കുക. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ, കലാ- സാഹിത്യ- സാംസ്കാരിക മേഖലയിലെ പ്രമുഖർ, തൊഴിലാളി യൂണിയൻ നേതാക്കൾ, വിദ്യാഭ്യാസ ഭരണ മേഖലയിലെ പ്രമുഖർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാകും വിജ്ഞാനകോശം.

Advertising
Advertising

ആദ്യഘട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എഡിറ്ററും അസിസ്റ്റന്റ് എഡിറ്റർമാരും അടങ്ങുന്ന എഡിറ്റോറിയൽ വിഭാഗത്തെ നിയമിക്കും. പത്തുകോടിയിൽ 30 ലക്ഷം രൂപ പ്രാരംഭ ചെലവിനായി അനുവദിച്ചു.

സ്ഥാനമൊഴിഞ്ഞ മലയാള മഹാനിഘണ്ടു വകുപ്പു മേധാവിക്ക് പകരം നിയമനം നടത്താതെയും സാമ്പത്തിക പ്രതിസന്ധി കാട്ടി എഡിറ്റോറിയൽ ജീവനക്കാരെ നിയമിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് വിജ്ഞാനകോശം പുറത്തിറക്കാനുള്ള നീക്കം.

ഇടതു നേതാക്കളെ സംബന്ധിച്ച പ്രത്യേക വിജ്ഞാനകോശം പുറത്തിറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News