സിപിഎമ്മിലെ കത്ത് ചോര്‍ച്ച: കത്തില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍, ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധം: വി.ഡി സതീശന്‍

'സിപിഎം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ദുരൂഹമായ സാമ്പത്തിക ഇടപാട് നടന്നിട്ടുളളത്'

Update: 2025-08-17 11:08 GMT

കൊച്ചി: സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തിലെ ആരോപണ വിധേയന്‍ പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ദുരൂഹമായ സാമ്പത്തിക ഇടപാട് നടന്നിട്ടുളളത്.

പുറത്ത് വരുന്നത് സിപിഎമ്മിന്റെ ആരും കാണാത്ത മറ്റൊരു മുഖം. നിരവധി സിപിഎം നേതാക്കളുടെ പേര് ഈ കത്തിലുണ്ടെന്നും സതീശന്‍ പറഞ്ഞു.

'കത്തിലൂടെ പുറത്തുവന്നത് ദുരൂഹമായ സമ്പത്തിക ഇടപാടുകള്‍ എന്തുകൊണ്ട് പാര്‍ട്ടി ഇതുവരെ മൂടിവച്ചു. ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഉള്ള കത്ത്. ബാങ്ക് അക്കൗണ്ടുകള്‍ മുഖേനെ തന്നെ വന്‍ തുക കൈമാറിയിട്ടുണ്ട്. ആരോപണ വിധേയന്‍ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാള്‍.

Advertising
Advertising

സിപിഎം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ദുരൂഹമായ സാമ്പത്തിക ഇടപാട് നടന്നിട്ടുളളത്. പോളിറ്റ് ബ്യൂറോയ്ക്ക് കൊടുത്ത കത്ത് എങ്ങനെ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. പുറത്ത് വരുന്നത് സിപിഎമ്മിന്റെ ആരും കാണാത്ത മറ്റൊരുമുഖം.

ആരോപണവിധേയനായ ആളാണ് കത്ത് കോടതിയില്‍ ഹാജരാക്കിയത്. നേരത്തെ പൊളിറ്റ് ബ്യൂറോയില്‍ കൊടുത്തത് മൂടിവെച്ചു. പുറത്തായത് കൊണ്ട് വിവാദമായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ കയ്യില്‍ ഇതിന്റെ കോപ്പി ഉണ്ട്. അത് എങ്ങനെ എത്തി. മൊത്തത്തില്‍ ദുരൂഹത നിരവധി സിപിഎം നേതാക്കളുടെ പേര് ഈ കത്തിലുണ്ട്.

ലോക കേരളസഭയില്‍ അംഗമായത് സിപിഎം നേതാക്കളുമായുള്ള ബന്ധംഉപയോഗിച്ചാണ്. കത്തിലുളളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. എന്താണെന്നുളളതിന്റെ മറുവശം അവര് പറയട്ടെ. എന്നിട്ട് ചര്‍ച്ചയിലേക്ക് പോകാം. പാര്‍ട്ടിയും മുഖ്യമന്ത്രിയും മറുപടി പറയണം.

മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ നിന്ന് ഗുരുതരമായ പരാമര്‍ശമാണ് വന്നിരിക്കുന്നത്. വഴിവിട്ട് എം ആര്‍ അജിത് കുമാറിനെ സഹായിക്കാന്‍ അദൃശ്യ ശക്തിയുണ്ട്. പോലീസിനെ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ശക്തിയുണ്ട്,' വി.ഡി സതീശന്‍ പറഞ്ഞു.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News