ശനിയാഴ്ചയും സ്കൂള്‍ പ്രവര്‍ത്തിക്കും; കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി

കോവിഡ് മാനദണ്ഡം പാലിച്ചാവും നല്‍കുക. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ്

Update: 2021-10-07 06:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോവിഡ് മാനദണ്ഡം പാലിച്ചാവും നല്‍കുക. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ്. ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസമായിരിക്കും.

ഫിറ്റ്നസ് ഇല്ലാത്ത സ്കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റും. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും.

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിയുമ്പോൾ ജില്ലാ അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്ന് ശിവൻകുട്ടി പറഞ്ഞു. കൂടുതൽ പേർക്ക് എ പ്ലസ് മനഃപൂർവ്വം കൊടുത്തതല്ല. എല്ലാവർക്കും വീടിന് അടുത്തുള്ള സ്കൂളുകളിൽ പ്രവേശനം നൽകുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഈ മാസം 23ന് ശേഷം എല്ലാ കാര്യവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News