അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍; ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന

അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപിഡ് റസ്‌പോണ്‍സ് ടീമുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Update: 2021-08-17 16:50 GMT

ഇനി മുതല്‍ അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന നല്‍കിയായിരിക്കും വാക്‌സിന്‍ വിതരണം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോവിഡ് അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപിഡ് റസ്‌പോണ്‍സ് ടീമുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലി മെഡിസിന്‍ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 124 പേര്‍ക്ക് കോവിഡ് ബാധിച്ചത് പഠനവിഷയമാക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിര്‍ദേശം നല്‍കി. ആറന്മുള വള്ളംകളിക്ക് കഴിഞ്ഞ തവണ നല്‍കിയ ഇളവ് മാത്രം അനുവദിക്കാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News