ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: പ്രതിയായ ജി. സന്ദീപിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

സന്ദീപിന്റെ പ്രവൃത്തി അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Update: 2023-08-05 12:40 GMT
Advertising

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി ജി. സന്ദീപിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യൂ.പി സ്‌കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സന്ദീപിന്റെ പ്രവൃത്തി അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷമാണ് അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പ്രവൃത്തിയെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു സന്ദീപിന്റെ മറുപടി. തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് സന്ദീപിനെ പിരിച്ചുവിടാൻ തീരുമാനിച്ചത്. സന്ദീപിന്റെ പ്രവൃത്തി പൊതുസമൂഹത്തെ ബാധിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദനാ ദാസിനെ 2023 മെയ് 10നാണ് സന്ദീപ് കൊലപ്പെടുത്തിയത്. വൈദ്യപരിശോധനക്കായി എത്തിച്ച സന്ദീപ് പരിശോധനക്കിടെ പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News