വന്ദനയുടെ കൊലപാതകം: എഫ്.ഐ.ആറിലെ വിവരങ്ങൾ തിരുത്തി റൂറൽ പൊലീസ് മേധാവിയുടെ റിപ്പോർട്ട്

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു

Update: 2023-05-11 13:21 GMT
Editor : ijas | By : Web Desk
Advertising

കൊല്ലം: ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ കേസിൽ എഫ്.ഐ.ആറിലെ വിവരങ്ങൾ തിരുത്തി റൂറൽ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ആദ്യം കുത്തേറ്റത് ഡോക്ടർ വന്ദനക്കാണെന്ന പരാമർശമാണ് തിരുത്തിയത്. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സന്ദീപിനെ ആശുപത്രിയിലെ ഡ്രസിങ് മുറിയിലേക്ക് കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സാക്ഷി മൊഴികൾക്ക് വിരുദ്ധമായി പ്രതി സന്ദീപ് ഡോക്ടർ വന്ദനയെ ആണ് ആദ്യം ആക്രമിച്ചത് എന്നായിരുന്നു എഫ്.ഐ.ആറിൽ ഉണ്ടായിരുന്നത്. ഈ പരാമർശമാണ് റൂറൽ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ തിരുത്തിയത്. ഡി.ജി.പിക്ക് കൈമാറാൻ തയ്യാറാക്കിയ റിപ്പോർട്ടിൽ വന്ദനയ്ക്കാണ് അവസാനം കുത്തേറ്റതെന്ന് വ്യക്തമാക്കുന്നുണ്ട്. വന്ദനയുടെ കൊലപാതകം സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ഇന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

ആക്രമണം നടന്ന ദിവസം പുലർച്ചെ ഉണ്ടായ മുഴുവൻ സംഭവങ്ങളും ഡി.ജി.പി അനിൽകാന്തും, എ.ഡി.ജി.പി എം.ആർ അജിത്കുമാറും ഓണ്‍ലൈനിൽ ഹാജരായി വിശദീകരിച്ചു. കൊലപാതകത്തിന് കാരണം സംവിധാനങ്ങളുടെ പരാജയമാണെന്ന് ഹൈക്കോടതി തുറന്നടിച്ചു. ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ച കോടതി, മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കുന്ന വേളയിലുള്ള മാനദണ്ഡങ്ങൾ വൈദ്യ പരിശോധനാ സമയത്തും പാലിക്കണമെന്നും നിർദേശിച്ചു. പ്രതി സന്ദീപിനെ ഡ്രസിങ് മുറിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സന്ദീപ് ആദ്യം കുത്തിയത് തന്നെയാണെന്ന് ചികിത്സയിൽ കഴിയുന്ന ബിനു പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News