വർക്കലയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയത് മകൻ

കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

Update: 2022-01-12 02:03 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം വർക്കലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. മകൻ സതീഷാണ് സത്യനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും ചുറ്റികയും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

മദ്യപിച്ച് എത്തിയ സത്യൻ മകനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. വഴക്ക് പതിവായതിനാൽ ഭാര്യ ശോഭന വീട്ടിൽ ഉണ്ടായിരുന്നെങ്കിലും കാര്യമാക്കിയില്ല. ഇതിനിടെ സതീഷ്, സത്യനെ കഴുത്തിൽ പിടിച്ച് ഞെരിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് വാതിൽ പടിയിലേക്ക് തള്ളിയിടുകയും ചെയ്തു. തലയോട്ടി പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിക്കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സതീഷിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വലത് ചെവിയിലുണ്ടായ മുറിവ് ആയുധം ഉപയോഗിച്ചുള്ളതാണെന്നും പൊലീസ് കണ്ടെത്തി. അച്ഛനും മകനും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് നിത്യ സംഭവമാണെന്ന് അയൽവാസികൾ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News