'മുഖ്യമന്ത്രി സ്റ്റാലിൻ ചമയേണ്ട, ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യം'; വി.ഡി.സതീശൻ

ക്രിമിനൽ സംഘത്തോടൊപ്പമാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നും സതീശൻ ആരോപിച്ചു

Update: 2023-12-11 10:17 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെഎസ്‍യു പ്രവർത്തകർ ഷൂ എറിഞ്ഞത് വൈകാരിക പ്രകടനം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. ക്രിമിനൽ സംഘത്തോടൊപ്പമാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നും വി.ഡി.സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കാൻ പൊലീസിന് കഴിവില്ലേ... അതിനാലാണോ മുൻപിലും പിന്നിലും ക്രിമിനൽ സംഘമെന്നും അദ്ദേഹം ചോദിച്ചു.

'ഗവർണറുടെ വാഹനം എസ്.എഫ്.ഐ ക്ക് തടയാം.അപ്പോൾ ജീവൻ രക്ഷാപ്രവർത്തനമില്ല. രാജാവിന്റെ വാഹനം തടഞ്ഞാൽ പ്രശ്നമാണ്. നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ക്രിമിനൽ മനസുള്ളയാണ്‌ കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്'. മുഖ്യമന്ത്രി സ്റ്റാലിൻ ചമയേണ്ടെന്നും   സതീശന്‍ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News