'കള്ളന് കഞ്ഞി വെച്ചവനാണ് വി.ഡി.സതീശൻ'; കെ.സുരേന്ദ്രൻ

ഇടത്, വലത് നേതാക്കളുടെ മാസപ്പടിക്കെതിരെ നടപടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു

Update: 2024-02-05 14:19 GMT
Advertising

തിരുവനന്തപുരം: വി.ഡി.സതീശൻ കള്ളന് കഞ്ഞി വെച്ചവനെന്ന് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കേസ് ഒതുക്കാൻ ശ്രമിച്ചെന്നും ഇടത് വലത് നേതാക്കളുടെ മാസപ്പടിക്കെതിരെ നടപടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.


വീണാ ജോർജ് നടത്തുന്ന അഴിമതിയും പുറത്തുവരും. ധൈര്യമുണ്ടേൽ മരുന്നിനായി 10 വർഷം കേന്ദ്രം തന്ന പണത്തിൻ്റെ കണക്ക് വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.


പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്ര മോദി സർക്കാർ ഉള്ളത് കൊണ്ടാണെന്നും കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന് ഒത്താശ ചെയ്തെന്നും സുരേന്ദ്രൻ ആരോപിച്ചു. അയോധ്യ വിഷയത്തിൽ പാണക്കാട് തങ്ങൾ പറഞ്ഞ നല്ല വാക്കുകളെ കോൺഗ്രസ് തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 



Tags:    

Similar News