'ഒരു ബക്കറ്റ് വെള്ളവുമായി വരാൻ പറ, കഴുകിത്തരാന്‍'; ജയരാജന് വി.ഡി സതീശന്‍റെ മറുപടി

'ഇന്നത്തെ ദിവസം ഒരു പ്രതിയെ ഉണ്ടാക്കി വാർത്തയാക്കുന്നത് ഗൂഢാലോചനയാണ്'

Update: 2022-05-31 12:10 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പ്രതിപക്ഷ നേതാവിന്റെ കൈകൾ ശുദ്ധമല്ലെന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ ആരോപണത്തോട് പ്രതികരിച്ച് വി.ഡി സതീശൻ. 'ഒരു ബക്കറ്റ് വെള്ളമായിട്ട് വരാൻ പറ, കഴുകിത്തരാന്‍' എന്നാണ് സതീശൻ മീഡിയവണിനോട് പ്രതികരിച്ചത്.

വ്യാജ അശ്ലീല വീഡിയോ കേസിൽ അറസ്റ്റിലായ അബ്ദുൽ ലത്തീഫിനുമായി യു.ഡി.എഫിന് ഒരു ബന്ധമില്ലെന്ന് വി.ഡി സതീശൻ മീഡിയവണിനോട് പറഞ്ഞു. അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടു പേർക്ക് സി.പി.എം ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ആംആദ്മിയുടെ പേരിൽ വ്യാജ ശബ്ദരേഖയുണ്ടാക്കിയത് സി.പി.എമ്മാണ്. ഇന്നത്തെ ദിവസം ഒരു പ്രതിയെ ഉണ്ടാക്കി വാർത്തയാക്കുന്നത് ഗൂഢാലോചനയാണ്.തൃക്കാക്കരയിൽ ആര് ജയിക്കണമെന്ന് ജനങ്ങൾ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ബൂത്ത് നമ്പർ 66 ൽ സി.പി.എം പ്രവർത്തകൻ കള്ളവോട്ടിന് ശ്രമിച്ചു. സി.പി.എം കള്ളവോട്ടിന് ശ്രമിക്കുന്നുവെന്ന് യു.ഡി.എഫ് പറഞ്ഞിരുന്നെന്നും സതീശൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News