സജി ചെറിയാന്റെ സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് വി.ഡി സതീശൻ

ഭരണഘടനയെ അവഹേളിക്കുന്ന ആർ.എസ്.എസ് ആശയത്തോട് സി.പി.എം യോജിക്കുന്നതിനാലാണ് സജിയെ വീണ്ടും മന്ത്രിയാക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

Update: 2023-01-03 11:35 GMT

കൊച്ചി: സജി ചെറിയാന്റെ സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഭരണഘടനയെ അവഹേളിക്കുന്ന ആർ.എസ്.എസ് ആശയത്തോട് സി.പി.എം യോജിക്കുന്നതിനാലാണ് സജിയെ വീണ്ടും മന്ത്രിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാൻ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണഘടനയെ അവഹേളിച്ചയാൾ വീണ്ടും മന്ത്രിയാകുന്നതിൽ ധാർമിക പ്രശ്‌നമുണ്ട്. ഇതിന്റെ യുക്തി എന്താണ്? സജി ചെറിയാൻ വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

Full View

നാളെയാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണ്. തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്ത് പ്രത്യാഘാതമുണ്ടായാലും സർക്കാറും മുഖ്യമന്ത്രിയും ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News