സ്വപ്‌നയുടെ മൊഴി വ്യാജമെങ്കിൽ മുഖ്യമന്ത്രി എന്തുകൊണ്ട് നിയമവഴി തിരഞ്ഞെടുക്കുന്നില്ലെന്ന് വി.ഡി സതീശൻ

രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ തുടങ്ങിയവർക്കെതിരെ ആരെങ്കിലും വ്യാജ ആരോപണം ഉന്നയിച്ചാൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കോടതിയിൽ ഹരജി നൽകാം. അതിലും സ്വപ്നക്ക് ശിക്ഷ ലഭിക്കും. സ്വപ്നയെ ശിക്ഷിക്കാൻ കഴിയുന്ന നിയമപരമായ ഈ വഴികൾ മുഖ്യമന്ത്രി എന്തുകൊണ്ട് തിരഞ്ഞെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

Update: 2022-06-10 06:55 GMT

കൊച്ചി: സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ കളവാണെങ്കിൽ അതിനെ നേരിടാൻ മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമവഴി തിരഞ്ഞെടുക്കാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 164 സ്റ്റേറ്റമെന്റിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് തെളിയിച്ചാൽ ഏഴ് വർഷം വരെ ശിക്ഷ മൊഴിനൽകിയ ആളിന് ലഭിക്കും. അതിന് സിആർപിസി 343 (1) പ്രകാരം മൊഴി നൽകിയ അതേ കോടതിയെ മുഖ്യമന്ത്രിക്ക് സമീപിക്കാം.

രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ തുടങ്ങിയവർക്കെതിരെ ആരെങ്കിലും വ്യാജ ആരോപണം ഉന്നയിച്ചാൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കോടതിയിൽ ഹരജി നൽകാം. അതിലും സ്വപ്നക്ക് ശിക്ഷ ലഭിക്കും. സ്വപ്നയെ ശിക്ഷിക്കാൻ കഴിയുന്ന നിയമപരമായ ഈ വഴികൾ മുഖ്യമന്ത്രി എന്തുകൊണ്ട് തിരഞ്ഞെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇത് ചെയ്യാതെ ഐപിസി 153 ചുമത്തി സ്വപ്‌നക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലാണ്. വിവിധ കലക്ട്രേറ്റുകളിലേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ, കോട്ടയം, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News