കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ഡി.സി.സി അധ്യക്ഷ പട്ടികയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.

Update: 2021-09-01 11:24 GMT
Editor : Suhail | By : Web Desk

കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഡി.സി.സി അധ്യക്ഷ പട്ടികയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.

കണ്ണൂർ ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കുകയാണ്. എന്നാൽ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും വിവാദ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങളെടുക്കുമെന്നാണ് സൂചന. വൈകീട്ടോടെ കെ.സി വേണു​ഗോപാലും കണ്ണൂരിലെത്തും. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉൾപ്പടെയുള്ള നേതാക്കളും നാളെ കണ്ണൂരിലെത്തും.

Advertising
Advertising

ഡി.സി.സി അധ്യക്ഷ പട്ടികയെ ചൊല്ലി എ, ഐ ​ഗ്രൂപ്പുകാരെ പരി​ഗണിച്ചില്ലെന്നും, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതാക്കൾ കൂടിക്കാഴ്ച് നടത്തിയില്ലെന്നും ആരോപണമുയർന്നിരുന്നു. സംഭവത്തില്‍ നേതാക്കൾ തമ്മിൽ വാക്പോരും വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പതിപ്പിക്കലും ഉണ്ടായി. 

ഡി.സി.സി, കെ.പി.സി.സി പുനസംഘടനയില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ നൽകിയ പേരുകൾ തുല്ല്യമായി വീതം വെക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലെന്നാണ് വിവാദങ്ങളോട് സതീശന്‍റെ പ്രതികരണം. ഡി.സി.സി പട്ടികയിലെ എതിർപ്പുകളെ തള്ളി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും നേരത്തെ രംഗത്തുവന്നിരുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News