ധീരജിന്റെ വിലാപയാത്രയിൽ അക്രമികൾ അഴിഞ്ഞാടിയെന്ന് വിഡി സതീശൻ

ടിപി വധക്കേസിലെ പ്രതികളടക്കം ജയിലിന് പുറത്ത് സ്വതന്ത്ര വിഹാരം നടത്തുന്നുവെന്ന് വിഡി സതീശൻ

Update: 2022-01-12 08:23 GMT
Editor : afsal137 | By : Web Desk

ധീരജിന്റെ വിലാപ യാത്രയിൽ അക്രമികൾ അഴിഞ്ഞാടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിലാപ യാത്രക്കു പിന്നാലെ കോൺഗ്രസിന്റെ ഒട്ടുമിക്ക ഓഫീസുകൾക്കു നേരെയും അക്രമം നടന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ടിപി വധക്കേസിലെ പ്രതികളടക്കം ജയിലിന് പുറത്ത് സ്വതന്ത്ര വിഹാരം നടത്തുകയാണെന്നും മുഖ്യമന്ത്രി വിഷയത്തിൽ മൗനം വെടിയണമെന്നും വിഡി സതീശൻ വ്യക്തമാക്കി.

Full View

അതേസമയം നിഖിൽ പൈലിക്കെതിരെ പാർട്ടി അന്വേഷണം നടക്കുന്നുണ്ടെന്നും തെറ്റ് ബോധ്യപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. ഇന്നലെ ധീരജിന്റെ മൃതശരീരവും വഹിച്ചുള്ള വിലാപ യാത്രയ്ക്കു പിന്നാലെ കോഴിക്കോട് കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ ഓഫീസുകൾ വ്യാപകമായി തകർക്കപ്പെട്ടിരുന്നു. ധീരജ് കൊല്ലപ്പെട്ട ദിവസം പാലക്കാട് ഡിസിസി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. നിരവധി സ്ഥലങ്ങളിൽ കോൺഗ്രസിന്റെ കൊടി മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. അതേസമയം കണ്ണൂരിൽ കെ സുധാകരൻ പൊലീസ് ഇന്നലെ സുരക്ഷ ഒരുക്കിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കർശനമാക്കാനും ഇന്ന് ധാരണയായി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News