മാസപ്പടി കേസ്: പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

വിഷയത്തിൽ പ്രാഥമിക പരിശോധന നടത്താനാണ് നിലവിൽ വിജിലൻസിന്റെ നീക്കം

Update: 2026-09-09 00:57 GMT

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത തെളിയുന്നു. വിഷയത്തിൽ പ്രാഥമിക പരിശോധന നടത്താനാണ് നിലവിൽ വിജിലൻസിന്റെ നീക്കം.

മാസപ്പടി കേസിൽ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. അതിനാൽ ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസ്ഥാന വിജിലൻസാണ് അന്വേഷിക്കേണ്ടതെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാൻ വിജിലൻസ് ആലോചിക്കുന്നത്. പ്രാഥമിക പരിശോധനയിൽ കൃത്യമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.

Advertising
Advertising

സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ആവശ്യമായ നിർണായക തെളിവുകൾ ഉൾപ്പെടെ സംസ്ഥാന ഏജൻസിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേന്ദ്ര ഏജൻസിയുടെ ഈ റിപ്പോർട്ടുകളുടെയും നൽകിയ തെളിവുകളുടെയും അടിസ്ഥാനത്തിലാകും വിജിലൻസിന്റെ തുടർനടപടികൾ.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News