വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; ബുധനാഴ്ച നാട്ടിലെത്തും?

ജാമ്യാപേക്ഷ പരിഗണിച്ച ശേഷമാകും വിജയ്ബാബു നാട്ടിലേക്ക് മടങ്ങുക

Update: 2022-05-30 06:53 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി.അതേ സമയം ജാമ്യാപേക്ഷ പരിഗണിച്ച ശേഷമാകും വിജയ്ബാബു നാട്ടിലേക്ക് മടങ്ങുക. ബുധനാഴ്ച വിജയ്ബാബു കേരളത്തിലെത്തുമെന്നാണ് പുതിയ വിവരം.ബുധനാഴ്ച പുലർച്ചെയുള്ള ദുബൈ-കൊച്ചി വിമാനത്തിനുള്ള ടിക്കറ്റ് എടുത്തു.

കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസെടുക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നാണ് പൊലീസിന്റെ വാദം. 

അതേസമയം, വിജയ് ബാബുവിന് ജാമ്യം നൽകുന്നതിനെ നടി എതിർത്തു. വിജയ് ബാബു ഇന്ന് കൊച്ചിയിൽ എത്തുമെന്നായിരുന്നു അഭിഭാഷകൻ നേരത്തെ അറിയിച്ചിരുന്നത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News