‘ഇത് പറയാൻ നീയാരാടാ’; ഫഹദിനെയും നസ്രിയയെയും പിന്തുണച്ച് വിനായകൻ

അഡ്വ.കൃഷണരാജ് എന്ന ഫേസ്ബുക്ക് ​പ്രൊഫൈലിൽ വന്ന​ പോസ്റ്റ് പങ്കുവെച്ചാണ് വിനായകൻ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്

Update: 2024-11-04 12:08 GMT

കോഴിക്കോട്: ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലിനും നസ്രിയ നാസിമിനുമെ​തിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാനെത്തിയ ഇരുവരും തൃപ്പൂണിത്തുറ ക്ഷേത്ര കോമ്പൗണ്ടിൽ കയറിയതിന്റെ ചിത്രങ്ങൾ ഉപയോഗിച്ചാണ് വിദ്വേഷ പ്രചാരണവും വർഗീയവൽക്കരണവും നടക്കുന്നത്.

ഈ സാഹചര്യത്തിലാണ് വിനായകൻ രൂക്ഷ വിമർശവനുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അഡ്വ.കൃഷണരാജ് എന്ന ഫേസ്ബുക്ക് ​പ്രൊഫൈലിൽ വന്ന​ പോസ്റ്റ് പങ്കുവെച്ചാണ് വിനായകൻ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

Advertising
Advertising

ഇത് പറയാൻ നീയാരാടാ വര്‍ഗീയവാദി കൃഷണരാജെ എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാണ് പതിച്ചു തന്നത്. നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക് അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം. ജയ് ഹിന്ദ്. എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ഇത് പറയാൻ നീയാരാടാ...

വര്‍ഗീയവാദി കൃഷണരാജെ

ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം

നിനക്കാരാടാ പതിച്ചു തന്നത്....

നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ

എന്താണെന്നു അറിയാൻ ശ്രമിക്ക്

അല്ലാതെ

നിന്റെ തായ് വഴി കിട്ടിയ

നിന്റെ കുടുംബത്തിന്റെ

സനാതന ധർമമല്ല

ഈ ലോകത്തിന്റെ

സനാതന ധർമം.

ജയ് ഹിന്ദ്

തൃപ്പുണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നടന്ന സുഷിന്റ ശ്യാമിറെ വിവാഹത്തിൽ പ​ങ്കെടുത്ത ഫഹദും നസ്രിയയും ആചാര ലംഘനം നടത്തിയെന്നായിരുന്നു ​അഡ്വ.കൃഷ്ണരാജിന്റെ പോസ്റ്റ്. കൃഷ്ണരാജിനെതിരെ രൂക്ഷമായ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൃഷ്ണരാജിന്റെ വാദങ്ങളെ തള്ളുന്ന കമന്റുകളാണ് ബഹുഭൂരിപക്ഷവും വരുന്നത്. ക്ഷേത്ര ചുറ്റുമതിലിനു ഉള്ളിലാണ് അവർ നിൽക്കുന്നതെന്നും, ശ്രീകോവിലിനു മുന്നിൽ അല്ല, അവർ നിൽക്കുന്നത്, അവർ ഒരു ആചാര ലംഘനവും നടത്തിയിട്ടുമില്ലെന്നാണ് ചിലർ പ്രതികരിച്ചത്. 




 Full View


Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News