'ലഹരി മാത്രമല്ല, വെബ് സീരീസുകളും സിനിമയും കുട്ടികളെ സ്വാധീനിക്കുന്നു'; മന്ത്രി എം.ബി.രാജേഷ്

കുട്ടി കുറ്റവാളികൾ എന്ന് ചാപ്പ കുത്തുന്നത് ശരിയല്ലെന്നും മന്ത്രി നിയമസഭയിൽ

Update: 2025-03-11 08:00 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:കുട്ടികളിൽ അക്രമവാസന പെരുകുന്നതിന് ലഹരി മാത്രമല്ല കാരണമെന്നും വെബ് സീരീസുകളും സിനിമയും സ്വാധീനിക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷ്.ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ജൂൺ 26 ന് എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ പാർലമെന്‍റ്  സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടിക്കുറ്റവാളികളുടെ എണ്ണം കൂടുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.കുട്ടി കുറ്റവാളികൾ എന്ന് ചാപ്പ കുത്തുന്നത് ശരിയല്ലെന്ന് മന്ത്രി നിയമസഭയിൽ പ്രതികരിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News